Advertisement

കേരളത്തിൽ ആശങ്കാജനകമായ സാഹചര്യം : മുഖ്യമന്ത്രി

April 21, 2021
Google News 1 minute Read
tense situation in kerala says kerala govt

കേരളത്തിൽ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോസിറ്റിവിറ്റി കൂടിയ മേഖലകളിൽ ശക്തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രതയോടെ രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാമെന്ന് ആദ്യഘട്ടത്തിൽ നാം തെളിയിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ രോഗം ബാധിച്ചത്. രണ്ടാംഘട്ട വ്യാപന വേളയിൽ ശക്തമായ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഓക്‌സിജൻ ദൗർലഭ്യം ഇല്ലെന്നും ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ തൃപ്തികരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സമഗ്രവും സുസജ്ജവുമായ സംവിധാനങ്ങൾ ഇതിനോടകം തയാറാണ്. വരും ദിവസങ്ങളിൽ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രഷ് ദ് കർവ് സ്ട്രാറ്റജിയാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്നത്. സ്വയം സുരക്ഷാ കവചം ഒരുക്കുക എന്നതാണ് അടിസ്ഥാനം. കൂട്ടം ചേരൽ, അടുത്തിടപഴകൽ, അടച്ചിട്ട ഇടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Story highlights: tense situation in kerala says kerala govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here