തൃശൂർ പൂര വിളംബരച്ചടങ്ങിൽ അനിശ്ചിതത്വം

Uncertainty over thrissur pooram

തൃശൂർ പൂര വിളംബരച്ചടങ്ങിൽ അനിശ്ചിതത്വം. നെയ്തലക്കാവ് വിഭാഗത്തിന് പാസുകൾ നൽകിയില്ലെന്നാണ് പരാതി. അപേക്ഷ നൽകിയത് 46 പാസുകൾക്കാണ്. ആകെ അനുവദിച്ചത് 6 പാസുകളാണ്. വാദ്യക്കാർക്കും ഭാരവാഹികൾക്കുമടക്കം പാസുകൾ ലഭിച്ചില്ലെന്നും പരാതിയുണ്ട്. ദേവസ്വം ഭാരവാഹികൾ കലക്ടറുമായി ചർച്ച നടത്തുകയാണ്. നാളെയാണ് പൂര വിളംബരം.

“ആറര വരെ കമ്മീഷണർ ഓഫീസിലുണ്ടായിരുന്നു. പാസില്ലാത്ത ഒരാളെയും കടത്തിവിടില്ലെന്നാണ് വെസ്റ്റ് സിഐ പറഞ്ഞത്. ആർടിപിസിആർ ടെസ്റ്റ് 19ആം തീയതി നടത്തിയതാണ്. അതിൻ്റെ ഫലം ഇതുവരെ വന്നിട്ടില്ല. ഇന്ന് ഉച്ചയോടെ ഫലം തരാമെന്നാണ് പറഞ്ഞിരുന്നത്. നാളെയേ അത് ശരിയാവൂ എന്നാണ് ഇപ്പോൾ പറയുന്നത്. നെയ്തലക്കാവിൽ നിന്ന് തെക്കേ ഗോപുര നട നട തുറക്കുന്നതിനായി നാളെ രാവിലെ 8 മണിക്കാണ് പോക്കേണ്ടത്. പാസില്ലാത്ത ഒരു കമ്മറ്റി മെമ്പർ പോലുമില്ലാതെ എങ്ങനെയാണ് ആനയെയും കൊണ്ട് പോവുക? നാളെ രാവിലെ പാസ് കിട്ടിയില്ലെങ്കിൽ പൂര വിളംബരം ഒഴിവാക്കാനാണ് സമിതിയുടെ തീരുമാനം. പാസ് നൽകിയില്ലെങ്കിലും കൊടുത്തിരുന്ന 48 പേരെ കടത്തിവിടാനുള്ള സൗകര്യം ഒരുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. പക്ഷേ, ആലോചിച്ച് പറയാം എന്നതല്ലാതെ തക്കതായ ഒരു മറുപടി ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.”- അധികൃതർ 24നോട് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top