കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

2485 confirmed covid kottayam

കോട്ടയം ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരം കടന്ന പ്രതിദിന കൊവിഡ് കേസുകൾ. കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇതിൽ 2466 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്. 540 പേർ രോഗമുക്തരായി.12816 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം കോട്ടയത്ത് 2140 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1978 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയേറ്റത്.

Story highlights: 2485 confirmed covid kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top