മൂലമറ്റം മുട്ടത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ആരോപണം

ഇടുക്കി മൂലമറ്റം മുട്ടത്ത് പാചക വാതക സിലിണ്ടറില്‍ നിന്ന് തീപിടിച്ച് വീട്ടമ്മ മരിച്ചതില്‍ ദുരൂഹത. എഴുപത്തിയഞ്ചുകാരിയായ സരോജിനിയുടെ മരണം കൊലപാതകമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. സംഭവത്തില്‍ മുട്ടം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മാര്‍ച്ച് 31നാണ് സരോജിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നായിരുന്നു മരണമെന്നാണ് വീട്ടിലുണ്ടായിരുന്ന സരോജിനിയുടെ സഹോദരിയുടെ മകന്‍ സുനില്‍ പറയുന്നത്. എന്നാല്‍ സരോജിനിയുടെത് കൊലപാതകമാണെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.

Read Also : ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പൊലീസുകാരന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരന്‍; 75 വര്‍ഷം തടവ് ലഭിച്ചേക്കാം

സരോജിനിയുടെ ബന്ധു സുനിലിന് സംഭവത്തില്‍ പങ്കുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ മുട്ടം സിഐ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സരോജിനിയുടെത് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഫോറസിക് പരിശോധന ഫലത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

Story highlights: idukki, crime

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top