കണ്ണൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ക്വാറന്റീന്‍ സെന്ററാക്കിയ കെട്ടിടത്തിന് വാടക കുടിശ്ശിക നല്‍കിയില്ലെന്ന് പരാതി

ആദ്യ കൊവിഡ് വ്യാപന കാലത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത് ക്വാറന്റീന്‍ സെന്ററുകളാക്കിയ ഹോസ്റ്റലുകള്‍ക്ക് വാടക കുടിശ്ശിക നല്‍കിയില്ലെന്ന് പരാതി. വിഷയത്തില്‍ ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളജ് അധികൃതരും രണ്ടുതട്ടിലായതോടെ ഉടമകള്‍ ദുരിതത്തിലായി.

കൊവിഡ് കേസുകള്‍ കേരളത്തിലും വലിയ ആശങ്ക സൃഷ്ടിച്ച 2020ന്റെ തുടക്കത്തിലാണ് പരിയാരത്തെ ഹോസ്റ്റല്‍ ഉടമ അബ്ദുള്‍ ഷുക്കൂര്‍ വാടകയ്ക്ക് എടുത്തത് നടത്തുന്ന സ്ഥാപനം ജില്ലാ ഭരണകൂടത്തിന് വിട്ടുനല്‍കിയത്. ഗവ.മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഈ ഹോസ്റ്റല്‍ ക്വാറന്റീന്‍ സെന്ററായി. മാസങ്ങള്‍ കഴിഞ്ഞിട്ടും വാടകയില്ല. ഏറ്റെടുത്ത കെട്ടിടം ഷുക്കൂറിന് തിരിച്ചു കിട്ടിയതുമില്ല.

Read Also : മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാനുള്ള ചർച്ച പരാജയം

മറ്റൊരാളുടെ കെട്ടിടം വടകയ്‌ക്കെടുത്ത് ഹോസ്റ്റല്‍ തുറന്ന ഷുക്കൂര്‍ പ്രതിസന്ധിയിലായി. വാടക മുടങ്ങിയതോടെ ഹോസ്റ്റലും അതിനകത്ത് സജ്ജീകരിച്ച സാധന സാമഗ്രികളും ഉടമ തിരിച്ചെടുത്തു. മുടക്കിയ തുകയും നല്‍കിയ എഗ്രിമെന്റുമെല്ലാം സ്ഥാപനം ഏറ്റെടുത്തവര്‍ മറന്നു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജ് അധികൃതരും കൈമലര്‍ത്തിയെന്നും ഷൂക്കൂര്‍ പറയുന്നു. ബിസിനസ് തകര്‍ന്നതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതയിലേക്കും എത്തിച്ചേര്‍ന്നിരിക്കുകയാണ് ഷുക്കൂര്‍. പരാതികള്‍ നിരവധി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Story highlights: kannur, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top