‘നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ’; എങ്ങനെ മറക്കും മെഹബൂബ്

തന്റെ ഗാനങ്ങൾക്ക് ജീവിതത്തിന്റെ നിറം കൊടുത്ത ഒരു പാട്ടുകാരൻ കൊച്ചിയിൽ ഉണ്ടായിരുന്നു, എച്ച്. മെഹബൂബ്. ആ മഹാപ്രതിഭ ഓർമ്മയായിട്ട് ഇന്ന് 40 വർഷം തികയുകയാണ്.

1926 ൽ ബ്രിട്ടീഷ് കൊച്ചിയിൽ ഹുസൈൻ ഖാന്റെയും, തൂക്ക ഖാലയുടെയും രണ്ടാമത്തെ മകനായാണ് എച്ച്. മുഹമ്മദിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ച മെഹബൂബ് മെഹ്ഫിൽ വേദികളിലും, കല്യാണ സദസുകളിലും മറ്റും പാടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. പ്രശസ്ത ഗസൽ ഗായകൻ പങ്കജ് മല്ലിക് മെഹബൂബിലെ ഗായകനെ തിരിച്ചറിയുകയും അദ്ദേഹത്തെ മുഹമ്മദ് റാഫി കൺസേർട്ടുകളിലും കച്ചേരികളിലും പങ്കെടുപ്പിക്കുകയും ചെയ്തു. ബോംബെയിലെ ബാർ വാലകളുടെ ഇടയിൽ പോലും മെഹബൂബ് പ്രശസ്തനായി. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ ജീവിതനൗകയിൽ ആണ് മെഹബൂബ് ആദ്യമായി പാടുന്നത്. പിന്നീടങ്ങോട്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ഗാനങ്ങളുടെ പെരുമഴ ആയിരുന്നു.

1970കളുടെ അവസാനം തന്നെ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യ വേദികളിലും മാത്രമായി ഒതുങ്ങിക്കൂടി. 1981 ഏപ്രിൽ 22ന് ആ മഹാപ്രതിഭ ഈ ലോകം വിട്ടു.

Story highlights: H Mehboob

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top