കത്വ ഫണ്ട് തിരിമറി; യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

c k subir

കത്വ പെണ്‍കുട്ടിക്കായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് സി കെ സുബൈര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകും. പണപിരിവില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഇ ഡി നോട്ടീസ് നല്‍കിയത്.

പെണ്‍കുട്ടിയുടെ പേരില്‍ പിരിച്ച ഒരു കാടി രൂപ കുടുംബത്തിന് കൈമാറാതെ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം. ഫണ്ട് ലഭിച്ചത് വിവിധ ഇടങ്ങളില്‍ നിന്നാണ്. ഇതേ പറ്റിയും അന്വേഷണം ഉണ്ടാകും.

Read Also : കത്വ ഫണ്ട് തട്ടിപ്പ്; പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു

കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം ഇടപാടില്‍ ഉണ്ടായോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. മുന്‍ ലീഗ് നേതാവ് യൂസഫ് പടനിലം നല്‍കിയ പരാതിയില്‍ ആണ് ഇ ഡി അന്വേഷണം. നേരത്തെ ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഭാര്യ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സുബൈര്‍ രണ്ട് തവണ സമയം നീട്ടിച്ചോദിക്കുകയായിരുന്നു.

Story highlights: katua rape case, youth league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top