എറണാകുളത്ത് കർശന നിയന്ത്രണം; പത്ത് പഞ്ചായത്തുകൾ പൂർണമായി അടച്ചിടും

covid restrictions tighten ernakulam

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കർശനന നിയന്ത്രണങ്ങൾ. പത്തു പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകൾ അടച്ചിടും. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നീ പഞ്ചായത്തുകളാണ് പൂർണമായി അടച്ചിടുന്നത്.

ജില്ലയിൽ ഇന്ന് 4548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ അവശ്യ സർവീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്ന് മുതൽ 7.30 ന് അടയ്ക്കണമെന്ന് കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ വിതരണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഹോട്ടലുകൾക്ക് 9 മണി വരെ പ്രവർത്തിക്കാം. അമ്യൂസ്മെന്റ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ജിമ്മുകൾ, സമ്പർക്കമുണ്ടാകുന്ന കായിക വിനോദങ്ങൾ എന്നിവയും നിരോധിക്കും. പൊലീസിന്റെ കർശന പരിശോധനയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്നും കളക്ടർ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Story highlights: covid restrictions tighten in ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top