സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും വാക്‌സിൻ നൽകാൻ തീരുമാനം

സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും വാക്‌സിൻ നൽകാൻ തീരുമാനമായി. അടുത്ത മാസം വാക്‌സിൻ നൽകാൻ തീരുമാനിച്ചതായി ജയിൽ വകുപ്പ് അറിയിച്ചു. ആഭ്യന്തര-ആരോഗ്യ സെക്രട്ടറിയുമായി ജയിൽ ഡിജിപി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
പ്രായപരിധി ഇല്ലാതെയാണ് തടവുകാർക്ക് കൊവിഡ് വാക്‌സിൻ നൽകുക. നാൽപ്പത്തിയഞ്ചിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഈ മാസം പൂർത്തിയാക്കും. ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ തടവുകാർക്കും ഉൾപ്പെടെയായിരിക്കും വാക്‌സിൻ നൽകുക.
അതേസമയം, സംസ്ഥാനത്ത് ആറായിരം തടവുകാരിൽ പകുതിയിലധികം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്.
Story highlights: covid vaccination
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!