കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Story highlights: gold seized, karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top