രാഹുലിനു ഫിഫ്റ്റി; പഞ്ചാബിന് 9 വിക്കറ്റ് ജയം

മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ജയം. 9 വിക്കറ്റിനാണ് പഞ്ചാബ് ചാമ്പ്യന്മാരെ കീഴ്പ്പെടുത്തിയത്. മുംബൈ മുന്നോട്ടുവച്ച 132 റൻസ് വിജയലക്ഷ്യം 17. 4 ഓവറിൽ മായങ്ക് അഗർവാളിനെ മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. 60 റൺസെടുത്ത ലോകേഷ് രാഹുലാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് ഗെയിൽ (43), മായങ്ക് അഗർവാൾ (25) എന്നിവരും പഞ്ചാബിനായി തിളങ്ങി. രാഹുൽ ചഹാറാണ് പഞ്ചാബിൻ്റെ ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്.
മുംബൈ ഇന്നിംഗ്സിനു നേരെ വിപരീതമായിരുന്നു പഞ്ചാബിൻ്റെ ഇന്നിംഗ്സ്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗെയിൽ-അഗർവാൾ സഖ്യം തുടക്കത്തിൽ തന്നെ മുംബൈയെ ബാക്ക്ഫൂട്ടിലാക്കി. പവർ പ്ലേയിൽ 45 റൺസായിരുന്നു പഞ്ചാബിൻ്റെ സമ്പാദ്യം. എട്ടാം ഓവറിൽ അഗർവാൾ വീണു. മൂന്നാം നമ്പറിൽ ക്രിസ് ഗെയിൽ എത്തി. ചെറിയ വിജയലക്ഷ്യമായതു കൊണ്ട് തന്നെ സാവധാനം ബാറ്റ് ചെയ്ത ഇരുവരും വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. ഇതിനിടെ രാഹുൽ ഫിഫ്റ്റി തികച്ചു. ഇതിനു പിന്നാലെ പഞ്ചാബ് ജയവും കുറിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 131 റൺസ് നേടിയത്. ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് കിംഗ്സ് ബൗളർമാർ കരുത്തുറ്റ മുംബൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 63 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് 33 റൺസ് നേടി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും രവി ബിഷ്ണോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story highlights: pbks won against mi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here