എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിന്‍ കമ്പനി ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിന്‍ കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഇഡി തങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദമായ ലാവലിന്‍ കരാര്‍ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 2009 ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ പ്രതികളല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കള്ളപ്പണം സംബന്ധിച്ച പിഎംഎല്‍എ നിയമം നിലവില്‍ വരുന്നതിന് മുന്‍പാണ് കരാര്‍ ഒപ്പുവച്ചത്. നിയമം നിലവില്‍ വരുന്നതിന് മുന്‍പുള്ള കരാര്‍ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹര്‍ജിയില്‍ വാദിക്കുന്നു.

Story highlights: SNC Lavalin, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top