ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലൂടെ നടന്നെത്തി; കായലിൽ ചാടി ജീവനൊടുക്കി യുവതി

മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലൂടെ നടന്നെത്തിയ യുവതി കായലിൽ ചാടി ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി വലിയവീട്ടിൽ നെൽസന്റെ മകൾ ബ്രിയോണ നെൽസൺ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഗോശ്രീ പാലത്തിൽ തൂങ്ങി മരിച്ച മുളവുകാട് സ്വദേശിയുടെ മൃതദേഹം താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാലത്തിലൂടെ നടന്നുവന്ന ബ്രിയോണ കായലിലേക്ക് ചാടിയത്. ഉടൻ തന്നെ ഒപ്പം ചാടിയ നാട്ടുകാരൻ പെൺകുട്ടിയെ കരയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു.

മൊബൈലിൽ സംസാരിച്ചുകൊണ്ട് പാലത്തിലൂടെ നടന്ന യുവതി പെട്ടെന്ന് കായലിലേയ്ക്ക് ചാടുകയായിരുന്നു. എറണാകുളത്ത് ഐ. ടി പ്രൊഫഷണലായിരുന്ന ബ്രിയോണക്ക് സമീപ കാലത്ത് ജോലി നഷ്ടമായിരുന്നു. ഇന്നും ഇന്നലെയുമായി 4 ജീവനുകളാണ് ഗോശ്രീ പാലത്തിലെ മരണ മുനമ്പിൽ പൊലിഞ്ഞത്.

Story highlights: suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top