3000 കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവം; ഹാഷിഷ് സപ്ലൈ ചെയ്യുന്നത് അഫ്ഗാന്‍ സംഘമെന്ന് കണ്ടെത്തല്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണ വിവരങ്ങള്‍ പുറത്ത്. മയക്കുമരുന്ന് നിര്‍മാണത്തിന് ഹാഷിഷ് സപ്ലൈ ചെയ്യുന്നത് അഫ്ഗാന്‍ കേന്ദ്രമായ ഹഖാനി നെറ്റ്‌വര്‍ക്കാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ഫൈസലാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലെ ലബോറട്ടറികളില്‍ സംസ്‌കരിച്ചെടുക്കുന്ന മയക്കുമരുന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്നതായും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ 3000 കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്. പാകിസ്താനിലെ ഫൈസലാബാദ്, ലാഹോര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ലബോറട്ടറികളിലാണ് മയക്കുമരുന്ന് നിര്‍മാണം. തുടര്‍ന്ന് വലിയ അളവ് ലഹരി വസ്തുക്കള്‍ മക്രാന്‍ തീരം വഴിയും ഇറാനിയന്‍ തുറമുഖങ്ങളിലൂടെയും അന്താരാഷ്ട്ര ലഹരിക്കടത്ത് ഹബ്ബായ ശ്രീലങ്കയിലെത്തിക്കും. സൗത്ത് ആഫ്രിക്ക, മൊസാംബിക്, ടാന്‍സാനിയ എന്നീ രാജ്യങ്ങളാണ് പ്രധാന സ്റ്റോക്കിംഗ് കേന്ദ്രങ്ങള്‍. യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ പ്രധാന വിപണിയാകുമ്പോള്‍ കിഴക്കന്‍ – തെക്കന്‍ കടല്‍ത്തീരങ്ങള്‍ വഴി ഇന്ത്യയിലേക്കും ലഹരിയെത്തുന്നതായി എന്‍സിബി വെളിപ്പെടുത്തുന്നു.
അതേസമയം ഈ വര്‍ഷം ഇതുവരെ 8000 കോടിയുടെ മയക്കുമരുന്ന് പാക്-ശ്രീലങ്കന്‍ ബോട്ടുകളില്‍ നിന്നും നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടിച്ചിട്ടുണ്ട്. അറസ്റ്റിലാകുന്ന മത്സ്യത്തൊഴിലാളികളായ പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കയ്ക്ക് തന്നെ കൈമാറുകയാണ് പതിവ്.
Story highlights: drugs, narcotics control bureau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here