അനില്‍ ദേശ്മുഖിന് എതിരെ സിബിഐ എഫ്ഐആര്‍

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അഴിമതി കേസിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ മുംബൈയിലെ നിരവധി ഇടങ്ങളില്‍ സിബിഐയുടെ റെയ്ഡ് തുടരുകയാണ്. നഗരത്തിലെ ബാറുകളില്‍ നിന്നും എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കണമെന്ന് അനില്‍ ദേശ്മുഖ് നിര്‍ദേശിച്ചിരുന്നെന്ന മുംബൈ പോലീസ് മുന്‍ കമ്മീഷണര്‍ പരംഭീര്‍ സിംഗിന്റെ ആരോപണത്തെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
Read Also : കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ പ്രചാരണ പ്രവര്‍ത്തനം വാര് റൂമുകള്‍ സജ്ജമാക്കിയെന്ന് അനില്‍ ആന്റണി
ദേശ്മുഖിനെ നേരത്തെ സിബിഐ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രാഥമികന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Story highlights: anil deshmukh, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here