പതിനെട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് ബാധിക്കില്ലെന്ന് വ്യാജപ്രചാരണം [ 24 Fact Check]

പതിനെട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് ബാധിക്കില്ലെന്ന് വ്യാജപ്രചാരണം. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്നതിനിടയിലാണ് തെറ്റായ പ്രചാരണം. സോഷ്യൽ മീഡിയയിലും പ്രചാരണം ശക്തമായതോടെ വിശദീകരണവുമായി കേന്ദ്രസർക്കാർ തന്നെ രംഗത്തെത്തി.

പ്രചാരണം വ്യാജമാണെന്ന് കേന്ദ്രസർക്കാർ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വിശദീകരിച്ചു. ഏത് പ്രായക്കാരിലും കൊവിഡ് ബാധയുണ്ടാകാം. അപവാദപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയാണ് വേണ്ടതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Story highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top