പൊലീസിനെതിരെ കലാപാഹ്വാനം; യുവാവിനെതിരെ കേസ്

social media police case

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപാഹ്വാനം നടത്തിയ യുവാവിനെതിരെ കേസ്. പ്രജിലേഷ് പയമ്പ്ര എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊലീസ് സെൻ്റർ മീഡിയ വിവരം പുറത്തുവിട്ടു. ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ കുറിച്ച കമൻ്റിലാണ് പൊലീസിനെതിരെ യുവാവ് കലാപാഹ്വാനം നടത്തിയത്.

‘പൊലീസിനെ ഒന്നും ചെയ്യരുത്. അവൻ്റെ മക്കൾ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ അതൊരു വഴിയും ഇല്ല.’- ഇങ്ങനെയായിരുന്നു പ്രജിലേഷിൻ്റെ കമൻ്റ്. കമൻ്റ് ലൈക്ക് ചെയ്ത 7 പേർക്കെതിരെയും നടപടി ഉണ്ടാവുമെന്ന് മീഡിയ സെൽ കുറിച്ചു.

😡7 ലൈക്കിനുള്ളത് ഉടനെ തരാം ☺️

Posted by State Police Media Centre Kerala on Sunday, 25 April 2021

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. 28,469 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 338 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.

45 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story highlights: social media comment against police case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top