പൃഥ്വി ഷായ്ക്ക് ഫിഫ്റ്റി; ഹൈദരാബാദിനെതിരെ ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ

srh need dc ipl

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. പൃഥ്വി ഷാ (53) ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഋഷഭ് പന്ത് (37), സ്റ്റീവ് സ്മിത്ത് (34), ശിഖർ ധവാൻ (28) എന്നിവരും ഡൽഹിക്കായി തിളങ്ങി. ഹൈദരാബാദിനായി സിദ്ധാർത്ഥ് കൗൾ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഗംഭീര തുടക്കമാണ് ഡൽഹിക്ക് കിട്ടിയത്. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറിയിലെത്തിച്ച പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. പൃഥ്വിക്ക് ഉറച്ച പിന്തുണ നൽകി ധവാനും ക്രീസിൽ തുടർന്നതോടെ അനായാസം സ്കോർബോർഡ് ചലിച്ചു. 81 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കണ്ടെത്തിയത്. ധവാനെ പുറത്താക്കിയ റാഷിദ് ഖാൻ സൺറൈസേഴ്സിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ഇതിനിടെ പൃഥ്വി ഫിഫ്റ്റി തികച്ചിരുന്നു. പിന്നാലെ യുവതാരം അലക്ഷ്യമായി ഓടി റണ്ണൗട്ടായി.

മൂന്നാം വിക്കറ്റിൽ ഋഷഭ് പന്ത്-സ്റ്റീവ് സ്മിത്ത് സഖ്യം നന്നായി ബാറ്റ് ചെയ്തു. ഋഷഭ് പന്ത് ആയിരുന്നു കൂടുതൽ അപകടകാരി. പന്തിന് പിന്തുണ നൽകുന്ന ചുമതല സ്മിത്ത് ഭംഗിയായി നിർവഹിച്ചതോടെ മൂന്നാം വിക്കറ്റിൽ സ്കോർബോർഡിലെത്തിയത് 58 റൺസ്. ഋഷഭ് പന്തിനെ പുറത്താക്കിയ സിദ്ധാർത്ഥ് കൗൾ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. ആ ഓവറിൽ തന്നെ ഷിംറോൺ ഹെട്‌മെയറും (1) പവലിയനിൽ മടങ്ങിയെത്തി. അവസാന ഓവറിൽ സ്മിത്ത് നേടിയ ബൗണ്ടറികളാണ് ഡൽഹിയെ 160നരികെ എത്തിച്ചത്. സ്മിത്ത് പുറത്താവാതെ നിന്നു.

Story highlights: srh need 160 runs to win vs dc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top