എറണാകുളത്ത് ഇന്ന് 4270 പേർക്ക് കൊവിഡ്

4270 covid cases ernakulam

എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കൊവിഡ് കണക്ക് ഇന്നും 4000 കടന്നു. പരിശോധന ശക്തമാക്കിയും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചും ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. 24.5 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.

4270 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ ജില്ലയിൽ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം 40000 കടന്നു. കഴിഞ്ഞ 6 ദിവസത്തിനിടെ ഇരുപത്തി മൂവായിരത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. രോഗികൾ കൂടുതലുള്ള മേഖലകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. വരും ദിവസങ്ങളിലും പരിശോധന കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി കൊവിഡിനെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

കളമശ്ശേരി മേഖയിലാണ് ഇന്ന് ഏറ്റവും അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 158 പേർക്കാണ് കളമശ്ശേരി യിൽ രോഗം സ്ഥിരീകരിച്ചത്. വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ വാക്‌സിനേഷൻ ക്യാമ്പുകളുടെ പ്രവർത്തനം മന്ദഗതിയിലായി. കൂടുതൽ ഡോസ് വാക്‌സിൻ എത്തിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാനാവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്.

Story highlights: 4270 covid cases in ernakulam today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top