കൊവിഡ് വാക്‌സിനേഷൻ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ പുതിയ ക്രമീകരണങ്ങളൊരുക്കി

ഇന്നലെ തിക്കും തിരക്കുമുണ്ടായ തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പുതിയ ക്രമീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പും പൊലീസും. ടൈം സ്ലോട്ട് ലഭിച്ചവരെ മാത്രമാണ് ഇന്ന് വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പരിസരത്തേക്ക് കയറ്റിവിട്ടത്.
ക്യൂ നിൽക്കാതെ ആളുകൾക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. നിശ്ചിത സമയം നൽകിയായിരുന്നു ആളുകൾക്ക് പ്രവേശനം. കൂടുതൽ പൊലീസിനെയും വാക്‌സിനേഷൻ കേന്ദ്രത്തിൽ വിന്യസിച്ചിരുന്നു.
അതേസമയം, എറണാകുളം ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ഒട്ടുമിക്ക വാക്‌സിൻ കേന്ദ്രങ്ങളിലും വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ജനങ്ങളും ആരോഗ്യ പ്രവർത്തകരും തമ്മിൽ മിക്കയിടത്തും തർക്കമായിരുന്നു. തുടർച്ചയായി മൂന്നുനാല് ദിവസം നടന്നിട്ടും വാക്‌സിൻ ലഭിക്കാതെ വിഷമിക്കുകയാണ് പലരും.
Story highlights: covid 19, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here