Advertisement

ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉപയോഗിച്ചില്ല; ഡൽഹി സർക്കാരിനെതിരെ കേന്ദ്രസർക്കാർ

April 28, 2021
Google News 1 minute Read

ഹൈക്കോടതിക്ക് പിന്നാലെ ഡൽഹി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി കേന്ദ്രസർക്കാരും. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഡൽഹി സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂക്ഷമായി വിമർശിച്ചു.

ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉചിതമായ രീതിയിൽ ഉപയോഗിക്കാൻ ഡൽഹി സർക്കാറിന് കഴിഞ്ഞില്ലെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു. അരവിന്ദ് കേജ്‌രിവാൾ സർക്കാറിന്റെ ദുർഭരണത്തിലാണ് നിരവധി ജീവനുകൾ നഷ്ടമായതെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ലോജിസ്റ്റിക് പ്രശ്‌നം ഉടൻ പരിഹരിക്കാനും പ്രതിസന്ധിയെ അടിയന്തരമായി പരിഹരിക്കാനും ഒരു കൺട്രോൾ റൂം സ്ഥാപിക്കാനും മന്ത്രാലയം സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ ഓക്‌സിജൻ എത്തിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അവകാശപ്പെട്ടു.

Story highlights: covid 19, aravind kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here