Advertisement

കൊവിഡ് വ്യാപനം; ആശങ്കയായി മഹാരാഷ്ട്രയിലും ഡൽഹിയിലും മരണസംഖ്യ ഉയരുന്നു

April 28, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും മരണസംഖ്യയിൽ വൻ വർധനവ്. രോഗവ്യാപനം രൂക്ഷമായ കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു.

സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് മൂന്നര ലക്ഷവും മരണസംഖ്യ 3000 വും കടക്കാനാണ് സാധ്യത. കഴിഞ്ഞദിവസം കേസുകൾ കുറഞ്ഞ മഹാരാഷ്ട്രയിൽ പ്രതിദിന കേസ് വീണ്ടും ഉയർന്നു. 66,358 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മരണം തൊള്ളായിരത്തിന് അടുത്തെത്തി. കേരളം കൂടാതെ കർണാടകയിലും ഉത്തർപ്രദേശിലും മുപ്പതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികൾ. ഡൽഹിയിൽ വീണ്ടും റെക്കോർഡ് മരണം രേഖപ്പെടുത്തി. 381 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചതോടെ ആകെ മരണസംഖ്യ 15,000 കടന്നു. ബംഗാൾ, ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികൾ വർധിക്കുകയാണ്.

അതേസമയം, മൂന്നാംഘട്ട വാക്‌സിനേഷനായി 18 മുതൽ നാൽപത്തിയഞ്ച് വയസിന് ഇടയിൽ പ്രായമുള്ളവർക്ക് വൈകിട്ട് 4 മണി മുതൽ കോവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. നേരത്തെ ഉണ്ടായ നടപടിക്രമം തന്നെയാണ് തുടരേണ്ടത്. മേയ് ഒന്നാം തീയതി മുതലാണ് 18 വയസ് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുക. അതിനിടെ രാജ്യത്തെ ഓക്‌സിജൻ വിതരണം വിലയിരുത്താൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളുമായി ഇന്ന് യോഗം ചേരും.

Story highlights: covid 19, maharashtra, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here