Advertisement

വാർണറിനും പാണ്ഡെയ്ക്കും ഫിഫ്റ്റി; സൺറൈസേഴ്സിന് മികച്ച സ്കോർ

April 28, 2021
Google News 2 minutes Read
csk runs win srh

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സൺറൈസേഴ്സിനായി ക്യാപ്റ്റൻ ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഫിഫ്റ്റിയടിച്ചു. 61 റൺസെടുത്ത മനീഷ് പാണ്ഡെയാണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി ലുങ്കി എംഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ വിക്കറ്റിൽ ബെയർസ്റ്റോ-വാർണർ സഖ്യത്തിന് 22 റൺസേ കണ്ടെത്താനായുള്ളൂ. ബെയർസ്റ്റോയെ (7) പുറത്താക്കിയ സാം കറൻ ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ പുറത്തിരുന്ന മനീഷ് പാണ്ഡെ എത്തിയത് ഹൈദരാബാദിനെ ഫ്രണ്ട് ഫൂട്ടിലാക്കി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ വാർണർ ബുദ്ധിമുട്ടിയപ്പോൾ മനീഷ് സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 35 പന്തിൽ താരം ഫിഫ്റ്റിയടിച്ചു. ഇന്നിംഗ്സിൻ്റെ അവസാന ഘട്ടത്തിൽ പന്ത് കണക്ട് ചെയ്യാൻ ആരംഭിച്ച വാർണർ 50 പന്തിൽ ഫിഫ്റ്റിയടിച്ചു. മനീഷിനൊപ്പം 106 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായ താരം 57 റൺസെടുത്താണ് പുറത്തായത്. ലുങ്കി എംഗിഡിയാണ് സൺറൈസേഴ്സ് ക്യാപ്റ്റനെ മടക്കി അയച്ചത്. ആ ഓവറിൽ തന്നെ മനീഷ് പാണ്ഡെയും (61) മടങ്ങി.

ഇറങ്ങിയ ഉടൻ ഷോട്ടുകൾ കളിക്കാനാരംഭിച്ച കെയിൻ വില്ല്യംസണും കേദാർ ജാദവും ചേർന്നാണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. പന്തുകൾ മാത്രം നേരിട്ട കിവീസ് നായകൻ 26 റൺസ് നേടി. 4 പന്തുകൾ നേരിട്ട കേദാർ ജാദവ് 12 റൺസും നേടി. ഇരുവരും പുറത്താവാതെ നിന്നു.

Story highlights: csk need 172 runs to win vs srh ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here