ഓപ്പണർമാർ കഥകഴിച്ചു; സൺറൈസേഴ്സിനെതിരെ ചെന്നൈക്ക് ജയം

csk won srh ipl

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 7 വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ മറികടക്കുകയായിരുന്നു. ചെന്നൈക്കായി രണ്ട് ഓപ്പണർമാരും ഫിഫ്റ്റിയടിച്ചു. 75 റൺസടിച്ച ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഫാഫ് ഡുപ്ലെസി 56 റൺസെടുത്തു. ഹൈദരാബാദിനായി റാഷിദ് ഖാൻ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ചെന്നൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

വാർണർ ബുദ്ധിമുട്ടിയ പിച്ചിൽ അനായാസമായിരുന്നു ചെന്നൈ ഓപ്പണർമാരുടെ ബാറ്റിംഗ്. തുടക്കം മുതൽ തന്നെ ഇരുവരും അടിച്ചുതകർത്തു. ഡുപ്ലെസിയായിരുന്നു കൂടുതൽ അപകടകാരി. തുടക്കത്തിൽ ആങ്കറുടെ റോൾ കൈകാര്യം ചെയ്ത ഋതുരാജും വൈകാതെ ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ ചെന്നൈ കുതിച്ചു. 129 റൺസാണ് ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് കണ്ടെത്തിയത്. ഇതിനിടെ രണ്ട് പേരും ഫിഫ്റ്റി തികച്ചിരുന്നു. 13ആം ഓവറിൽ റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഋതുരാജിനെ (75) വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ച റാഷിദ് മൊയീൻ അലി (15), ഫാഫ് ഡുപ്ലെസി (56) എന്നിവരെയും വേഗത്തിൽ പുറത്താക്കി. എന്നാൽ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. പുറത്താവാതെ നിന്ന റെയ്നയും ( 17) ജഡേജയും (7) ചേർന്ന് ചെന്നൈയെ വിജയിപ്പിച്ചു.

Story highlights: csk won against srh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top