Advertisement

വീണ്ടും മൂന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്; 3,293 മരണം

April 28, 2021
Google News 1 minute Read

രാജ്യത്ത് വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കും ഇന്ന് റിപ്പോർട്ട് ചെയ്തു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് ലക്ഷത്തിലധികം പേർ ഇന്നലെ രോഗമുക്തി നേടി. 2,61,162 പേരാണ് ഇന്നലെ കൊവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ 1,79,97,267 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,48,17,371 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് നിലവിൽ 29,78,709 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,01,187 മരണവും റിപ്പോർട്ട് ചെയ്തു.

അതേസമയം, കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്.

Story highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here