ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർക്കും വാക്സിനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവർക്കും വീട്ടിൽ ചികിത്സ

new guidelines hospital treatment

ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർക്കും വാക്സിനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവർക്കും വീട്ടിൽ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം വർധിച്ചാൽ ആശുപത്രികളികളിലെ കിടക്കകൾ മതിയാകാതെ വരും. അതുകൊണ്ട് തന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണം വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണം വേണ്ടതുണ്ട്. വാക്സിനേഷൻ കഴിഞ്ഞതിനു ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവർ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാർ വീടുകളിൽ തന്നെ ആവശ്യമായ നിർദ്ദേശങ്ങളോടെ ചികിത്സിക്കണം. അതുപോലെ ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്നം ഇല്ലെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ട. അവരുടെ കാര്യത്തിൽ ശാസ്ത്രീയ മാനദണ്ഡം വിദഗ്ദ്ധ സമിതി തയ്യാറാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story highlights: new guidelines for hospital treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top