Advertisement

വർക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

April 28, 2021
Google News 1 minute Read

തിരുവനന്തപുരം വർക്കല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണൽ സബ് ഇൻസ്പെക്ടറായ സാജൻ ആണ് മരിച്ചത്. 56 വയസായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്. അടുത്തമാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വർക്കല പൊലീസ് സ്റ്റേഷനിൽ പല കാലങ്ങളിലായി 14 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Story highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here