പശ്ചിമ ബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാളിലെ അവസാനഘട്ട തെരഞെടുപ്പ് നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുക. നളെത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വോട്ടിംഗിന് ശേഷം വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടകും എന്ന രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് പൊലീസ് പാലിക്കുന്നത്. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം മേയ് രണ്ടിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുക.

വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top