എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്മെന്റ് സോണുകളിലെ ഇട റോഡുകളടച്ചും സ്ഥാപനങ്ങള്‍ അടപ്പിച്ചും നിയന്ത്രണം കടുപ്പിച്ചും പൊലീസ്. ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്ക് വയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണായിട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളാക്കിയ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടറോഡുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്കി. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയുള്ള സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു.
കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്ക് വക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 238 പേരെ അറസ്റ്റ് ചെയ്തു. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആള്‍ക്കൂട്ടം കണ്ടതോടെ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story highlights: covid 19, containment zone
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!