നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം.
മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം ഹൃദയാഘാതമാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മൃതദേഹം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 3ന് എടക്കരയില്‍ വച്ചായിരിക്കും സംസ്കാരം.
Story highlights: assembly elections 2021, obit, obituary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here