ഉത്തർപ്രദേശിൽ മെയ് നാലുവരെ സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ വൈകീട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗൺ.

നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്.

ഉത്തർപ്രദേശിൽ ഇന്നലെ 29,824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Story highlights: uttarpradesh, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top