ട്രെയിനിനുള്ളില്‍ യുവതിയെ അക്രമിക്കാന്‍ ശ്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

Attempt to assault a young woman inside a train; Lookout notice for the accused

ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളില്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിച്ച പ്രതി ബാബുക്കുട്ടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി റെയില്‍വേ പൊലീസ്. ഇയാള്‍ക്കായി പൊലീസും റെയില്‍വേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. റെയില്‍വേ പൊലീസ് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ഇയാള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. ഈ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിസി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.

യുവതിയില്‍ നിന്ന് വാങ്ങി പ്രതി വലിച്ചെറിഞ്ഞ മൊബൈല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുളന്തുരുത്തിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പരുക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Story highlights: look out notice, railway, police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top