Advertisement

‘ഓക്‌സിജന്‍ വിതരണം സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തണം’; കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

April 30, 2021
Google News 1 minute Read

കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെ.എം.എം.എല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓക്‌സിജന്‍ വിതരണം ഏതെങ്കിലും ഒരു ജില്ലയ്ക്ക് പ്രാമുഖ്യം നല്‍കി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റ് ചില ആശുപത്രികള്‍ക്കും കെ.എം.എം.എല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഓക്‌സിജന്‍ വിതരണം സംസ്ഥാന അടിസ്ഥാനത്തില്‍ നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ല. സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ദുരന്തനിവാരണ അതോറിറ്റി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Story highlights: oxygen supply, high court of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here