അശ്വിന്റെ മക്കളും ഭാര്യയും ഉൾപ്പെടെ 10 കുടുംബാംഗങ്ങൾക്ക് കൊവിഡ്

Ashwin’s Wife Children COVID

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ്റെ 10 കുടുംബാംഗങ്ങൾക്ക് കൊവിഡ്. അശ്വിൻ്റെ ഭാര്യ പ്രീതിയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. അശ്വിൻ്റെ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അശ്വിൻ ഐപിഎലിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുത്തിരുന്നു.

‘6 മുതിർന്നവരും 4 കുട്ടികളും ഒരാഴ്ചക്കുള്ളിൽ കൊവിഡ് പോസിറ്റീവായി. എൻ്റെ കുട്ടികളിൽ നിന്നാണ് വൈറസ് പകർന്നത്. കുടുംബത്തിൻ്റെ സിംഹഭാഗവും പല വീടുകളിലും ആശുപത്രികളിലുമായി കിടക്കുകയാണ്. ശാരീരികാരോഗ്യത്തെക്കാൾ പ്രധാനമാണ് മാനസികാരോഗ്യം. 5 മുതൽ 8 വരെയുള്ള ദിവസങ്ങൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ഉണ്ട്, സഹായം നൽകാമെന്നറിയിക്കുന്നുണ്ട്. പക്ഷേ, ആരും ഒപ്പമില്ല. വളരെ ഒറ്റപ്പെട്ടുപോകുന്ന അസുഖമാണ്. എല്ലാവരും വാക്സിൻ എടുക്കണം.’- പ്രീതി കുറിച്ചു.

ഐപിഎലിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് സൂചിപ്പിച്ചാണ് അശ്വിൻ ടീമിൽ നിന്ന് മടങ്ങിയത്. ഇതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ ഓസീസ് താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നിവരും അതാത് നാടുകളിലേക്ക് മടങ്ങി. ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ താരങ്ങളും ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

രാജസ്ഥാൻ റോയൽസാണ് ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്ന ടീം. ബാക്കപ്പ് ഓപ്ഷനായി ഇനി ഒരു വിദേശ താരം പോലും ടീമിലില്ല. ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവർ മാത്രമാണ് നിലവിൽ രാജസ്ഥാൻ റോയൽസിലുള്ള വിദേശ താരങ്ങൾ.

Story highlights: Ravichandran Ashwin’s Wife and Children infected With COVID

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top