നിലമ്പൂർ പീവീസ് സ്കൂൾ വിദ്യാർത്ഥിനി ജന്നത്ത് ഫസ്ലി രചിച്ച കവിതാ സമാഹാരം സ്പീക്കർ പ്രകാശനം ചെയ്തു

നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജന്നത്ത് ഫസ്ലി രചിച്ച ‘ഡോൺ’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം, സ്പീക്കർ ശ്രീരാമകൃഷ്ണൻ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസിന് നൽകി പ്രകാശനം ചെയ്തു. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ കോറിയിടുന്ന കവിതാ ശകലങ്ങളും തനിക്ക് ചുറ്റും നടക്കുന്ന സാമൂഹിക സംഭവ വികാസങ്ങളെ വിമർശനാത്മക കണ്ണോടെ വിശകലനം ചെയ്യുന്ന മൂർച്ചയുള്ളവരികളും അടങ്ങുന്ന ജന്നത്തിൻ്റെ ചിന്തകൾ പുതു ലോകത്തോട് ക്രിയാത്മകമായി സംവദിക്കുന്നതാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.
സ്പീക്കറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജന്നത്തിൻ്റെ മാതാപിതാക്കളായ ഫൈസൽ അബ്ദുൽ ഖാദർ, ഹസീന ഫൈസൽ, പീവീസ് സ്കൂൾ ഡയറക്ടർ ഹാരിസ് മടപ്പള്ളി, സ്റ്റാഫ് സെക്രട്ടറി നിംഷീർ കുരിക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കവയത്രിയുടെ കൗമാര ഭാവനകൾ തൻ്റെ ചുറ്റുമുള്ള സംഭവ വികാസങ്ങളുടെ നേർ ചിത്രങ്ങളാണെന്നും ആനുകാലികങ്ങളെ കവി ഭാവനയിൽ കോർത്തിടാനുള്ള ജന്നത്തിൻ്റെ ഭാഷാശൈലി മികവുറ്റതാണെന്നും മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് സൂചിപ്പിച്ചു.
Story highlights: School student’s collection of poems released by Speaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here