കുക്കൂ കുക്കൂ കൊവിഡ് ടൈമില്‍ ശ്രദ്ധയ്ക്ക്….; എന്‍ജോയ് എന്‍ചാമിയുടെ താളത്തില്‍ കേരളാ പൊലീസിന്റെ ബോധവല്‍ക്കരണ ട്രോള്‍ വിഡിയോ

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത്. കൊവിഡിനെ ചെറുക്കാന്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള ഒട്ടേറെ കാര്യങ്ങളില്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിരവധി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഇടം പിടിക്കുന്നു. ശ്രദ്ധ നേടുകയാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കൊവിഡ് ബോധവല്‍ക്കരണ ട്രോള്‍ വിഡിയോ. വിവിധ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ഇനി സ്വല്പം മൂസിക്ക് കേള്‍ക്കാം.. ന്താ വെറൈറ്റി അല്ലേ’ എന്ന രസകരമായ അടിക്കുറിപ്പും വിഡിയോയുടെ ആകര്‍ഷണമാണ്.
എന്നാല്‍ ബോധവല്‍ക്കരണ വിഡിയോയെ ഇത്രമേല് വൈറലാക്കാന്‍ സഹായിച്ചതിലെ ഒരു ഘടകം അതിലെ പാട്ടാണ്. അടുത്തിടെ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ എന്‍ജോയ് എന്‍ചാമി എന്ന സംഗീതാല്‍ബത്തിന്റെ താളത്തിന് അനുസരിച്ചുള്ള ഒരു പാരഡി ഗാനമാണ് ഇത്. കുക്കൂ കുക്കൂ… കൊവിഡ് ടൈമില്‍ ശ്രദ്ധയ്ക്ക്… എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Story highlights: Covid awareness troll video by Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here