പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. ബോയിലറിന്റെ ഓയിൽ ലീക്കായതാണ് തീപിടുത്തത്തിന് കാരണം. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ബോയിലർ, ഗ്രൈഡിങ്ങ് മെഷിൻ, മോട്ടോർ, വിനിയർ എന്നിവ ഭാഗികമായി കത്തി നശിച്ചു. മുടിക്കൽ സ്വദേശി കെഎ അഷ്റഫിൻ്റേതാണ് കമ്പനി.
Story highlights: fire broke out at a plywood company in Perumbavoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here