കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്; ഒന്നാം പ്രതി റിമാന്‍ഡില്‍

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍. ഇരിങ്ങാലക്കുട കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതി അബ്ദുള്‍ റഷീദിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം, കേസില്‍ പിടിയിലായ അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരന്‍ ഷംജീറിന്റെ സഹായി അബ്ദുള്‍ റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. കേസിലെ രാഷ്ട്രീയ ബന്ധമടക്കമുള്ള വിവരങ്ങള്‍ ഇരുവരില്‍ നിന്നും ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഒളിവിലുള്ള സുജേഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പണം കൊടുത്തു വിട്ട ധര്‍മ്മരാജന്‍, ധര്‍മ്മരാജന് പണം കൈമാറിയ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Story highlights: kodakara hawala case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top