വോട്ടെണ്ണലിനായി ട്വന്റിഫോര്‍ സജ്ജം

രാവിലെ അഞ്ച് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പരസ്യ ഇടവേളകളില്ലാതെ ട്വന്റിഫോര്‍ ന്യൂസ് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കുന്നു. 140 മണ്ഡലങ്ങളിലെയും ഫല സൂചനകള്‍ ഒറ്റ സ്‌ക്രീനില്‍ തെളിയും. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പരസ്യ ഇടവേളകളില്ലാതെയാണ് ട്വന്റിഫോര്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാരും ചേരും. അനുനിമിഷം മാറി മറിയുന്ന ഫലം മാജിക് സ്‌ക്രിനില്‍ നോക്കിയാല്‍ അറിയാം. ഫലം അതിവേഗത്തില്‍ അറിയാന്‍ ട്വന്റിഫോര്‍ കാണാം.

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

രാവിലെ 6 ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും.

രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുക തപാല്‍ ബാലറ്റുകളാണ്. 8.30 ന് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.

Story highlights: 24 news, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top