Advertisement

തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മാറിമറിഞ്ഞ് ഫലസൂചനകള്‍

May 2, 2021
Google News 1 minute Read
v t balram, m b rajesh

പാലക്കാട് തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി യുഡിഎഫിന്റെ വി ടി ബല്‍റാമും എല്‍ഡിഎഫിന്റെ എം ബി രാജേഷും. ആദ്യ ഘട്ടത്തില്‍ തന്നെ നേരിയ ലീഡിനാണ് വി ടി ബല്‍റാം മുന്നില്‍ നിന്നിരുന്നത്. പിന്നീട് അല്‍പ നേരത്തേക്ക് വി ടി ബല്‍റാമിനെ സംശയത്തിലാക്കി എം ബി രാജേഷ് 84 വോട്ടിന് ചെറിയ മുന്നേറ്റം നടത്തി. എന്നാല്‍ വീണ്ടും വി ടി ബല്‍റാം ലീഡ് നില തിരിച്ചുപിടിച്ചു. 997 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലീഡ് നില. അത് പിന്നീട് 2000 കടന്നിട്ടുണ്ട്.

അതേസമയം ജില്ലയിലെ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ വ്യക്തമായ മുന്നേറ്റമാണ് എല്‍ഡിഎഫിനുള്ളത്. മണ്ണാര്‍ക്കാട് യുഡിഎഫും ലീഡ് തുടരുകയാണ്.

എന്നാല്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് നില വര്‍ധിക്കുന്നു. യുഡിഎഫിന്റെ ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് മുന്നേറ്റം. 6001 വോട്ടിന്റെ ലീഡാണ് ഇ ശ്രീധരന് ഇപ്പോഴുള്ളത്.

കേരളത്തില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 95 മണ്ഡലങ്ങളിലും യുഡിഎഫ് 42 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. എന്‍ഡിഎയുടെ മുന്നേറ്റം മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണുള്ളത്.

Story highlights: assembly elections 2021, v t balram, m b rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here