ഒറ്റപ്പാലത്ത് കെ പ്രേംകുമാര്‍ വിജയിച്ചു

k prem kumar

പാലക്കാട് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേം കുമാര്‍ സ്വന്തമാക്കിയത്.

വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ ലീഡ് പ്രേംകുമാര്‍ പുലര്‍ത്തിയിരുന്നു. യുഡിഎഫ് മണ്ഡലത്തില്‍ പ്രചാരണത്തിലും പിന്നിലായിരുന്നു. സരിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും കലഹങ്ങള്‍ നിലനിന്നിരുന്നു.

അതേസമയം എല്‍ഡിഎഫിന്‍റെ കെ ശാന്തകുമാരി കോങ്ങാടും വിജയിച്ചു.

Story Highlights: covid 19, health ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top