Advertisement

പുതുക്കാട് കെകെ രാമചന്ദ്രന് ജയം

May 2, 2021
Google News 1 minute Read
k ramachandran won puthukkad

പുതുക്കാട് നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ രാമചന്ദ്രന് ജയം. 14711 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. യുഡിഎഫിൻ്റെ അനിൽ അന്തിക്കാട്, എൻഡിഎ സ്ഥാനാർത്ഥി എ നാഗേഷ് എന്നിവരെയാണ് കെകെ രാമചന്ദ്രൻ പിന്തള്ളിയത്.

വിദ്യാഭ്യാസ മന്ത്രിയായ സി രവീന്ദ്രനാഥിൻ്റെ സിറ്റിംഗ് സീറ്റാണ് പുതുക്കാട്. 2016ൽ 38478 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്.

കേരളത്തിൽ എൽഡിഎഫ് തരംഗമാണ് കാണുന്നത്. 100 സീറ്റുകളിലാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്.

തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ വിജയിച്ചിരുന്നു. 1215 വോട്ടുകൾക്കാണ് ബാലചന്ദ്രൻ ജയിച്ചുകയറിയത്. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അദ്ദേഹത്തിൻ്റെ ജയം. ആദ്യ ഘട്ട വോട്ടെണ്ണലുകളിൽ സുരേഷ് ഗോപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ, അവസാന ഘട്ടം ആയപ്പോഴേക്കും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്.

വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചു. 15117 വോട്ടുകൾക്കാണ് സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര, എൻഡിഎ സ്ഥാനാർത്ഥി ടിഎസ് ഉല്ലാസ് ബാബു എന്നിവരെ മറികടന്നാണ് അദ്ദേഹത്തിൻ്റെ ജയം. കഴിഞ്ഞ തവണ അനിൽ അക്കര വിജയിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.

Story highlights: k ramachandran won in puthukkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here