‘കളമശ്ശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയം’: പി. രാജീവ്

കളമശ്ശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു.

പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശ്ശേരിയിലെ വിജയം. എറണാകുളം ജില്ലയ്ക്ക് മന്ത്രിയെ തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമായിരുന്നു പി. രാജീവിന്റെ പ്രതികരണം. കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. ഇ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് പി. രാജീവ് ജയിച്ചു കയറിയത്.

Story highlights: assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top