പി.രാജീവിലൂടെ കളമശ്ശേരി പിടിച്ചെടുത്ത് എൽഡിഎഫ്

p rajeev

തീപാറും പോരാട്ടത്തിനൊടുവിൽ കളമശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് വിജയം. സിറ്റിംഗ് എം. എല്‍എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് പി.രാജീവ് വിജയക്കൊടി പാറിച്ചത്‌.

വികെ ഇബ്രാഹിം കുഞ്ഞിലേക്ക് വിരൽ ചൂണ്ടിയ പാലാരിവട്ടം പാലം അഴിമതിയും, അബ്ദുൽ ഗഫൂറിന്റെ സ്ഥാനാര്ഥിത്വത്തിനെതിരെ ഉയര്ന്ന പ്രതിഷേധങ്ങളും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ പി രാജീവ് മത്സരിച്ച് തോറ്റിരുന്നു.

Story highlights: P Rajeev won in Kalamassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top