മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ: വിജയികളെ അഭിനന്ദിച്ച് പൃഥ്വിരാജും ഉണ്ണി മുകുന്ദനും

Prithviraj Unni Mukundan congratulate

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി ഭരണം നിലനിർത്തിയ എൽഡിഎഫിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും. മുഖ്യമന്ത്രി പിണറായി വിജയനും ഭരണം നിലനിർത്തിയ എൽഡിഎഫിനും തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും ഇരുവരും ആശംസ നേർന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും ആശംസ

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ ചർച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേർന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.’- പൃഥ്വിരാജ് കുറിച്ചു.

Congratulations to the Honourable Chief Minister, Shri Pinarayi Vijayan led LDF and all the elected representatives of…

Posted by Prithviraj Sukumaran on Sunday, 2 May 2021

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനും എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.’- ഉണ്ണി മുകുന്ദൻ കുറിച്ചു.

Congratulations to the Honourable Chief Minister, Shri Pinarayi Vijayan led LDF and all the winners!! ❤️

Posted by Unni Mukundan on Sunday, 2 May 2021

Story Highlights: Prithviraj and Unni Mukundan congratulate winners

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top