തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം മുന്നിൽ

വോട്ടെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം മുന്നിട്ട് നിൽക്കുന്നു. ഡിഎംകെ-ഇടത് കോൺഗ്രസ് സഖ്യം 139 സീറ്റുകളിൽ മുന്നിലാണ്. ഭരണകക്ഷിയായ എഐഎഡിഎംകെ 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
234 സീറ്റുകളുള്ള സഭയിൽ ഒരു പാർട്ടിക്ക് തെരഞ്ഞെടുപ്പ് വിജയിക്കാൻ കുറഞ്ഞത് 118 സീറ്റുകളെങ്കിലും ആവശ്യമാണ്. 2011 മുതൽ എഐഎഡിഎംകെ ആണ് അധികാരത്തിലുള്ളത്.
തമിഴ്‌നാട്ടിൽ എല്ലാ സർവേകളും ഡി. എം. കെ-ഇടത് കോൺഗ്രസ് സഖ്യം വിജയിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. 234ൽ 175-195 സീറ്റുകൾ ഡിഎംകെ വിജയിക്കുമെന്ന് പ്രവചിച്ചു.
തമിഴ്‌നാട്ടിലെ ശക്തരായ രണ്ട് രാഷ്ട്രീയ നേതാക്കളായ എം. കരുണാനിധി, ജെ. ജയലളിത എന്നിവരില്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്.
Story highlights- tamilnadu DMK leading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here