കരുനാഗപ്പള്ളിയിൽ മഹേഷിന്റെ പ്രതികാരം

cr mahesh

കരുനാഗപ്പള്ളിയിൽ ഇടത് കോട്ടയെ തകർത്ത് അട്ടിമറി വിജയം നേടി സി. ആർ. മഹേഷ്‌. എൽഡിഎഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനെ 11,597 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിക്കൊണ്ടാണ് കരുനാഗപ്പള്ളിയിൽ കോൺഗ്രസിന്റെ സി. ആർ. മഹേഷ്‌ വിജയ കിരീടമണിഞ്ഞത്.

അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1759 വോട്ടുകൾക്കാണ് സി. ആർ. മഹേഷ്‌ എൽഡിഎഫിന്റെ ആർ. രാമചന്ദ്രനോട് പരാജയപ്പെട്ടത്. അതിനുള്ള തിരിച്ചടിയാണ് മഹേഷിന്റെ ഈ വിജയം.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം പിന്നീട് ഇടത് കോട്ടയായി മാറുകയായിരുന്നു. സാമുദായികപരമായി ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കരുനാഗപ്പള്ളി.

Story Highlights: udf candidate cr mahesh won karunagappally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top