കരുനാഗപ്പള്ളി കൊലപാതകം; മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

കരുനാഗപ്പള്ളി കൊലപാതകത്തിലെ മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്.
പങ്കജ്, അലുവ അതുല്‍ തുടങ്ങിയവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ അടക്കം കണ്ടെത്തിയത്. മറ്റു പ്രതികളുടെ വീട്ടില്‍ നിന്ന് തോട്ടയുണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്. അലുവ അതുലിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആലുവയില്‍ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഓടി രക്ഷപെടുന്ന സാഹചര്യമുള്‍പ്പടെയുണ്ടായിരുന്നു.
64 പേരടങ്ങുന്നതാണ് വയനകം സംഘമെന്ന ഗുണ്ടാ സംഘമെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ പൊലീസ് നടത്തി വരികയാണ്.
അതേസമയം, ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയില്‍. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 4 പേര്‍ പിടിയിലായി.
Story Highlights : Karunagappally murder; Air pistol found at main accused Aluva Atul’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here