വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചു

വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചു. 13,580 വോട്ടുകൾക്കാണ് സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര, എൻഡിഎ സ്ഥാനാർത്ഥി ടിഎസ് ഉല്ലാസ് ബാബു എന്നിവരെ മറികടന്നാണ് അദ്ദേഹത്തിൻ്റെ ജയം. കഴിഞ്ഞ തവണ അനിൽ അക്കര വിജയിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.
പിണറായി വിജയൻ സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിൽ ഒന്നായ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. വിവാദം ഉയർത്തി പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അക്കരയ്ക്കും പക്ഷേ, സീറ്റ് നിലനിർത്താനായില്ല. തൃശൂർ ജില്ലയിൽ യുഡിഎഫിനുണ്ടായിരുന്ന ഒരേയൊരു സീറ്റായിരുന്നു വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അനിൽ അക്കര ഇത്തവണ കനത്ത തോൽവി ഏറ്റുവാങ്ങി.
Story highlights: xavier chittilappilly won in wadakkanchery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here