പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കി

പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കിയതായി പരാതി. പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്നലെ രാത്രി മരിച്ച മങ്കര സ്വദേശി രവിയുടെ മൃതദേഹമാണ് മറ്റൊരു കൊവിഡ് രോഗിയായിരുന്ന ശിവാനന്ദന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

ഇന്നലെ രാത്രി ആദ്യം മരിച്ചത് കൊവിഡ് രോഗിയായ കണ്ണമ്പ്ര സ്വദേശി ശിവാനന്ദനാണ്. പിന്നീട് മരിച്ച കൊവിഡ് ബാധിതനായ മങ്കര സ്വദേശി രവിയുടെ മൃതദേഹവും തൊട്ടടുത്ത ഫ്രീസറുകളിലായിരുന്നു സൂക്ഷിച്ചത്. എന്നാല്‍ ഇന്ന് ഉച്ചയോടെ രവിയുടെ ബന്ധുക്കള്‍ എത്തി മൃതദേഹം കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് മൃതദേഹങ്ങള്‍ തമ്മില്‍ മാറി പോയതറിയുന്നത്. അപ്പോഴേക്കും ശിവാനന്ദന്റെ ബന്ധുക്കള്‍ രവിയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു.

തൊട്ടടുത്ത ഫ്രീസര്‍ ബോക്‌സില്‍വച്ചിരുന്നതിനാല്‍ മൃതദേഹങ്ങള്‍ തമ്മില്‍ മാറിയതാകാമെന്നാണ് കരുണ ആശുപത്രി അധികൃതരുടെ വിശദീകരണം. കരുണ ആശുപത്രിയുടെ ഗുരുതര വീഴ്ചയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് രവിയുടെ ബന്ധുക്കള്‍.

Story Highlights- covid patient dead body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top